08:42am 21 May 2026
NEWS
ക്ലീൻ അപ്പ് ഡ്രൈവുമായി കുസാറ്റിൽ എൻ.സി.സി. കേഡറ്റുകൾ
19/05/2026  08:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്ലീൻ അപ്പ് ഡ്രൈവുമായി കുസാറ്റിൽ എൻ.സി.സി. കേഡറ്റുകൾ

കൊച്ചി: എൻ.സി.സിയുടെ അഞ്ഞൂറ് കേഡറ്റുകൾ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസ്സിൽ ഒന്ന് കറങ്ങിവന്നപ്പോളേക്കും പ്ലാസ്റ്റിക്കുകൾ കൊണ്ട് നിറഞ്ഞത് പത്തോളം വലിയ കവറുകൾ. 7 കേരള നേവി എറണാകുളം യൂണിറ്റ് കുസാറ്റിൽ സംഘടിപ്പിക്കുന്ന പത്തുദിവസത്തെ സഹവാസ ക്യാമ്പിലാണ് കുസാറ്റ് ക്ലീനിംഗ് ശ്രമദാനം നടന്നത്. കുട്ടികൾ ഏഴു ടീമുകളായി തിരിഞ്ഞു കുസാറ്റിന്റെ വിവിധ വിഭാഗങ്ങളിലും, ഭരണവകുപ്പിലും, ഹോസ്റ്റലുകളിലും കേന്ദ്രീകരിച്ചാണ് പ്ളാസ്റ്റിക് ശുചീകരണം സംഘടിപ്പിച്ചത്.

വെറും രണ്ടുമണിക്കൂറുകൾ കൊണ്ടാണ് കുസാറ്റിലെ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും കുട്ടികൾ ശേഖരിച്ചത്. ക്യാമ്പസ്സിൽ ഒരു പ്ലാസ്റ്റിക് മാലിന്യവും അവശേഷിക്കുന്നില്ല എന്ന് ഉറപ്പിച്ചതിനുശേഷമാണ് കുട്ടികൾ ശുചീകരണം അവസാനിപ്പിച്ചത്.

ക്യാപ്റ്റൻ. ഷിബു ജോൺ, ലെഫ്റ്റനന്റ്. കമാണ്ടർ ജിതിൻ രാജീവ്, അഡ്ജറ്റന്റ് സബ് ലെഫ്റ്റനന്റ് ഡോ. ദിദിമോസ് എം.വി, കുസാറ്റ് എൻ.സി.സി കെയർ ടേക്കർ ഓഫീസർ ഡോ.അബേഷ് രഘുവരൻ, വിവിധ സ്കൂളുകളിൽ നിന്നുള്ള അസോസിയേറ്റ് എൻ.സി.സി ഓഫീസർമാർ, ട്രെയിനർമാർ എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img